---
title: "അഭിമന്യു കേസ്; ഓഗസ്റ്റ് 6ന് എറണാകുളം സെഷൻസ് കോടതിയിൽ വീണ്ടും പരിഗണിക്കും"
english_title: "Abhimanyu Murder Case Next Hearing on August 6 at Ernakulam Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375262/Abhimanyu Murder Case Next Hearing on August 6 at Ernakulam Court"
published_at: "2026-07-29T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a698cd1e6711_abimanuue.jpeg"
keywords: ["Abhimanyu Case", "Maharajas College", "Ernakulam Court", "Student Murder"]
---

# അഭിമന്യു കേസ്; ഓഗസ്റ്റ് 6ന് എറണാകുളം സെഷൻസ് കോടതിയിൽ വീണ്ടും പരിഗണിക്കും

> **Lead Summary:** **എറണാകുളം**: മഹാരാജാസ് കോളജ് വിദ്യാർത്ഥി അഭിമന്യു രാഷ്ട്രീയ സംഘർഷത്തിനിടെ കൊല്ലപ്പെട്ട കേസ് ഓഗസ്റ്റ് 6ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വീണ്ടും പരിഗണിക്കും.പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം അന്നാണ് കോടതി പരിഗണിക്കുക. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323-ാം വകുപ്പ് കൂടി പ്രതികൾക്കെതിരെ ചുമത്തണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

## Article Content

**എറണാകുളം**: മഹാരാജാസ് കോളജ് വിദ്യാർത്ഥി അഭിമന്യു രാഷ്ട്രീയ സംഘർഷത്തിനിടെ കൊല്ലപ്പെട്ട കേസ് ഓഗസ്റ്റ് 6ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വീണ്ടും പരിഗണിക്കും.പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം അന്നാണ് കോടതി പരിഗണിക്കുക. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323-ാം വകുപ്പ് കൂടി പ്രതികൾക്കെതിരെ ചുമത്തണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കോടതി ഇത് അനുവദിക്കുകയാണെങ്കിൽ പുതിയ വകുപ്പ് കൂടി ഉൾപ്പെടുത്തിയ പുതുക്കിയ കുറ്റപത്രം പ്രതികൾക്ക് വായിച്ചുകേൾപ്പിക്കും. വിചാരണയുടെ സമയക്രമം സംബന്ധിച്ചും കോടതി 6ന് തീരുമാനമെടുക്കാൻ സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375262/Abhimanyu Murder Case Next Hearing on August 6 at Ernakulam Court)